കാർത്തിക്കിന്റെ അവസാന പന്തിലെ സിക്സർ ഞാൻ കണ്ടില്ല : രോഹിത് ശർമ | Oneindia Malayalam

2018-03-19 518

Rohit Sharma Didn't Watch Karthik's last ball six
ദിനേശ് കാര്ത്തിക്കാണ് ഇപ്പോള് സമൂഹമാധ്യമങ്ങളിലെ താരം. നിതാഹാസ് ട്രോഫി ഇന്ന് ഇന്ത്യന് ടീമിന്റെ കൈവശമുണ്ടെങ്കില് അതിന് കടപ്പെട്ടിരിക്കുന്നത് കാര്ത്തിക് എന്ന വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനോടാണ്. സ്ഥിരം ഇറങ്ങുന്ന പൊസിഷനില് നിന്ന് പിന്നോട്ടിറങ്ങി കാര്ത്തിക് കാണിച്ച്‌ മരണമാസ് വെടിക്കെട്ടാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. അതും അവസാന പന്തില് സിക്സര് പറത്തി. കാര്ത്തിക് നേടിയ എട്ട് പന്തില് 29 ഒരിന്ത്യന് ക്രിക്കറ്റ് പ്രേമിക്ക് മറക്കാനാവാത്തതാണ്. എന്നാല് നായകന് രോഹിത് പറയുന്നത് കാര്ത്തികിന്റെ അവസാന പന്തിലെ സിക്സര് കണ്ടില്ലെന്നാണ്.